ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75- ആം വാർഷികം ആഘോഷിച്ചു. രാവിലെ 8.30 ന് സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ ദേശീയ പതാക ഉയർത്തി. തുടർന്ന് 75 ഹൈഡ്രജൻ ബലൂൺ ഉയർത്തി. മൂന്ന് ഭാഷകളിൽ വിദ്യാർത്ഥികൾ സന്ദേശം നൽകിയത് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. മലയാളം ,ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലാണ് വിദ്യാർത്ഥികൾ സന്ദേശം നല്കിയത്.കൂടാതെ സ്വാതന്ത്ര്യദിനത്തിൽ ജനിച്ച ഒരു വിദ്യാർത്ഥിനിക്ക് സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ ഉപഹാരം നല്കി.
കേരളാ ഇൻഡി പെൻ്റൻസ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) PRO. പോൾ മാത്യുവും കോഫീ ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികളും കൂടി വനം മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇപ്രകാരം ഒരു നിർദ്ദേശം വനം മന്ത്രി പ്രഖ്യാപിച്ചത്. വന്യ ജീവി സംരക്ഷണ നിയമം സെക്ഷൻ 18 മുതൽ 26 A വരെയുള്ള സെഷനുകൾ അനുസരിച്ചാണ് പുതിയ വന്യജീവി സങ്കേതങ്ങളെ സൃഷ്ടിക്കുന്നത്. എന്നാൽ കേരളത്തിലെ ഒട്ടുമിക്ക വന്യ ജീവി സങ്കേതങ്ങളുടെയും കാര്യത്തിൽ സെഷൻ 18 അനുസരിച്ചുള്ള വന്യജീവി സങ്കതമായി പ്രഖ്യാപിക്കാനുള്ള പ്രൊപ്പോസൽ മാത്രമെ Read More…
കോട്ടയം: ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം നൽകുന്നതിനായി നിലവിലെ ഒഴിവുകളിൽ വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അഭിമുഖം നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത, തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂൺ 20ന് രാവിലെ 11.30 ന് Read More…