കോട്ടയം നാട്ടകത്ത് കുറ്റിക്കാട്ടില്‍ അസ്ഥികൂടം കണ്ടെത്തി, പുളിമരത്തില്‍ തുങ്ങിമരിച്ചയാളുടേതെന്ന് സംശയം

കോട്ടയം: നാട്ടകത്ത് കുറ്റിക്കാട്ടില്‍ അസ്ഥികൂടം കണ്ടെത്തി. നാട്ടകം മറിയപ്പള്ളി ഇന്ത്യന്‍ പ്രസിനു പിന്നിലെ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

ആകെ കാടുപിടിച്ചു കിടക്കുന്ന ഈ പുരയിടം വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് പുരയിടത്തിലെ പുളിമരത്തിന്റെ ചുവട്ടില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത്.

മാംസം ഇളകി വീണ നിലയിലായിരുന്നു അസ്ഥികൂടം. തുടര്‍ന്നു വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ചിങ്ങവനം എസ്എച്ച്ഒ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുളിമരത്തില്‍ തുങ്ങിമരിച്ചയാളുടെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

******


Join our WhatsApp Group // Like our Facebook Page // Send News

You May Also Like

Leave a Reply