നാട്ടകത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം

കോട്ടയം: നാട്ടകം മുളങ്കുഴ കാക്കൂരില്‍ നിയന്ത്രണം വിട്ട ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ചാന്നാനിക്കാട് തെക്കേപ്പറമ്പില്‍ വേണു സുരേഷ് (28 ), മാണിക്കുന്നം പഴിഞ്ഞാല്‍ വടക്കേതില്‍ ആദര്‍ശ് രാധാകൃഷ്ണന്‍ (25) എന്നിവരാണ് മരിച്ചത്.

ആദര്‍ശിന്റെ മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലും വേണുവിന്റെ മൃതദേഹം ഭാരത് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

അപകടത്തില്‍ പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തുപറമ്പില്‍ ബാലഭവന്‍ വിഘ്‌നേശ്വര്‍ (24) ഭാരത് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. വെന്റിലേറ്ററിലുള്ള വിഘ്‌നേശ്വറിന്റെ നില ഗുരുതരമാണ്.

പനച്ചിക്കാട് മുന്‍പഞ്ചായത്തംഗം സലിജ സുരേഷ് കുമാറിന്റെയും സുരേഷ് കുമാറിന്റെയും മകനാണ് മരിച്ച വേണു. മരിച്ച വേണുവിന്റെ ഭാര്യ ആതിര, കുട്ടി നിവേദ്യ രണ്ട് വയസ്.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: