നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ ;പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു മാണി സി കാപ്പന്‍

കോട്ടയം: ഇടതുപക്ഷ മുന്നണിയും എന്‍സിപിയും വിട്ട് യുഡിഎഫ് മുന്നണിയില്‍ ചേക്കേറിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി സ്ഥാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്നതാണ് പാര്‍ട്ടിയുടെ പേര്.

മാണി സി കാപ്പന്‍ തന്നെയാണ് പ്രസിഡന്റ്. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും ഉടന്‍ പ്രഖ്യാപിക്കും.

Advertisements

You May Also Like

Leave a Reply