Pala News

നസ്രാണി ചരിത്ര സെമിനാര്‍ പരമ്പര മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലായില്‍ ഉദ്ഘാടനം ചെയ്തു

പാലാ : 2000 കൊല്ലമായി ഭാരതത്തില്‍ നിലനില്‍ക്കുന്ന ചരിത്രാധിഷ്ഠിത സമൂഹമായ നസ്രാണികളുടെ വിവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടത്താനിരിക്കുന്ന ചരിത്ര പരമ്പരയുടെ ഉദ്ഘാടനം പാലായില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക – ആരോഗ്യ- വിദ്യാഭ്യാസ വികസനത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകള്‍ അതുല്യമാണെന്നും നിര്‍ഭാഗ്യവശാല്‍ ഇതു തേച്ചുമായിച്ചു കളയാനുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

നസ്രാണികള്‍ ഒന്നിച്ചു നിന്ന് രാജ്യത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ്. ചരിത്രപരമായ വിവിധ കാരണങ്ങളാല്‍ നസ്രാണികള്‍ ചിതറിക്കപ്പെട്ടിരിക്കുകയാണ് എന്നും അവരവരുടെ അസ്തിത്വം കണ്ടെത്താന്‍ നസ്രാണികള്‍ കൂടുതല്‍ ചരിത്രാന്വേഷികള്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് ഓര്‍വല്‍ എന്ന പ്രശസ്തനായ എഴുത്തുകാരന്‍ പറഞ്ഞ വാക്കുകള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു : ഒരു ജനതയെ നശിപ്പിക്കാനുള്ള ഫലപ്രദമായ എളുപ്പമാര്‍ഗം അവരുടെ ചരിത്രത്തെ നശിപ്പിക്കുകയും ചരിത്രാവബോധത്തെ ഇല്ലാതാക്കുകയും ചെയ്യുയാണ്.

പാലാ രൂപതാ വികാരി ജനറല്‍ ജോസഫ് മലേപ്പറമ്പിലച്ചന്‍, കോതമംഗലം രൂപത വികാരി ജനറല്‍ പയസ് മലേക്കണ്ടത്തിലച്ചന്‍, ക്രൈസ്തവ പണ്ഡിതരായ പ്രൊഫസര്‍ ഡോക്ടര്‍ ജോര്‍ജ് മേനാച്ചേരി, ഡോക്ടര്‍ അബ്രഹാം ബെന്‍ഹര്‍, ഡോക്ടര്‍ ബാബു കെ വര്‍ഗീസ്, ഡോക്ടര്‍ എ വി ജോര്‍ജ് ( മുന്‍ ഢ. ഇ. എംജി യൂണിവേഴ്‌സിറ്റി ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോസഫ് തറപ്പേലച്ചന്‍, ജോയി തോമസ് പ്ലാത്തോട്ടം, റോണി പി ജെ തൃശ്ശൂര്‍, സിറില്‍ തയ്യിലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.