നല്ലതണ്ണി മലവെള്ളപാച്ചിലില്‍ കാര്‍ ഒഴുകി പോയുണ്ടായ അപകടത്തില്‍ ഒരു യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി

ഇടുക്കി: ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടുകിട്ടി.

നല്ലതണ്ണി സ്വദേശികളായ മാര്‍ട്ടിന്‍, അനീഷ് എ്‌നിവരെയാണ് കാണാതായത്. ഇവരില്‍ മാര്‍ട്ടിന്റെ ശരീരമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന നല്ലതണ്ണി സ്വദേശി അനീഷിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഏലപ്പാറ നല്ലതണ്ണി പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന രണ്ട് യുവാക്കളെ ഇന്നലെ രാത്രി 7നാണ് മലവെള്ളപ്പാച്ചിലില്‍ കാണാതായത്.

വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും അനീഷിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴ മൂലം തെരച്ചില്‍ തത്കാലികമായി നിര്‍ത്തി. രാവിലെ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് അഗ്നിശമന സേന അറിയിച്ചിട്ടുണ്ട്.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: