കോട്ടയം: എംസി റോഡില്‍ നാഗമ്പടം പാലത്തിന്റെ ഇരുവശത്തും രൂപപ്പെട്ട വലിയ കുഴികള്‍ മൂടിയുള്ള ടാറിംഗ് ജോലി ആരംഭിച്ചു. ഇതിനെത്തുടര്‍ന്ന് എംസി റോഡിലൂടെയുള്ള ഗതാഗതത്തിന് ഉച്ചയ്ക്ക് ഒരു മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്തി.
ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും കോട്ടയത്തേക്കു വരുന്ന വാഹനങ്ങള്‍ ഗാന്ധിനഗറില്‍ നിന്നും തിരിഞ്ഞ് മെഡിക്കല്‍ കോളജ്-ചുങ്കം വഴി പോകേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ട്.
