കെ എം മാണി ജനമനസ്സുകൾ തൊട്ടറിഞ്ഞ നേതാവ്; എൻ രാജേന്ദ്രൻ നമ്പൂതിരി ഐപിഎസ്

രാമപുരം: കെ എം മാണി ജന മനസ്സുകളെ തൊട്ടറിഞ്ഞ നേതാവാണെന്ന് ത്രിപുര റിട്ട. പോലീസ് ഇൻസ്പെക്ടർ ജനറൽ എൻ രാജേന്ദ്രൻ നമ്പൂതിരി ഐപിഎസ് പറഞ്ഞു. കെ എം മാണിയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ച് കെ എം മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഹൃദയത്തിൽ മാണിസാർ സ്മൃതി സംഗമം രാമപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈക്കിൾ പ്ലാസ്ലാ കൺവെൻഷൻ സെന്ററിൽ നടന്ന സ്മൃതി സംഗമത്തിൽ തൊടുപുഴ ബിഎഡ് കോളേജ് റിട്ട. പ്രിൻസിപ്പാൾ പി ആർ സുകുമാരൻ പെരുമ്പ്രായിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ സെന്റ് തോമസ് എച്ച് എസ് റിട്ട. ഹെഡ്മാസ്റ്റർ പയസ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി.

Advertisements

പാലാ സെന്റ് തോമസ് കോളേജ് റിട്ട. പ്രൊഫസർ ഡോ. ജോസ്‌ കരിപ്പാക്കുടി, പാലാ എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ് ഷാജികുമാർ പയനാൽ എന്നിവർ അനുസ്മരണ പ്രസംഗങ്ങളും കെ എം മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി പ്രഭാഷണവും നടത്തി. സംഘാടക സമിതി ചെയർമാൻ ബൈജു ജോൺ പുതിയിടത്തുചാലിൽ സ്വാഗതവും കൺവീനർ എം എ ജോസ് നന്ദിയും പറഞ്ഞു.

ബേബി ഉഴുത്തുവാൽ, ഫിലിപ്പ് കുഴികുളം, സണ്ണി തെക്കേടം, നാലമ്പല കമ്മിറ്റി കൺവീനർ പി ആർ രാമൻ നമ്പൂതിരി, ഏഴാച്ചേരി എൻഎസ്എസ് കരയോഗം പ്രസിഡന്റ് സുകുമാരൻ നായർ, വി ജി വിജയകുമാർ, കെ എസ് രാജു, എം റ്റി ജാന്റീഷ്, എം ആർ രാജു, അഡ്വ. പയസ് രാമപുരം, സണ്ണി പൊരുന്നക്കോട്ട്, ബെന്നി തെരുവത്ത്, ജോഷി ഏറത്ത്, ബെന്നി ആനത്താരയ്ക്കൽ, ജയചന്ദ്രൻ വരകപ്പിള്ളിൽ തുടങ്ങിയവർ വിശിഷ്ടാധിഥികളായിരുന്നു.

You May Also Like

Leave a Reply