പുതുവര്‍ഷത്തിലെ ആദ്യ ദിനം പുതുമ നിറഞ്ഞതാക്കി മോട്ടോര്‍ വാഹന വകുപ്പ്

പുതുവര്‍ഷത്തിലെ ആദ്യ ദിനം പുതുമ നിറഞ്ഞതാക്കി മാറ്റിയായിരുന്നു ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം.

പതിവിനു വിപരീതമായി നിയമം അനുസരിച്ച് വരുന്നവരെ മാത്രം തിരഞ്ഞു പിടിച്ച് കൈകാണിച്ചു നിര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ കണ്ട് മറ്റുള്ളവര്‍ക്ക് കൗതുകമായി.

എന്നാല്‍ പിടി വീണവര്‍ക്ക് നെഞ്ചിടിപ്പും. അവസാനം നിയമം അനുസരിച്ച് വാഹനം ഓടിച്ചു വന്ന തങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതിനാണ് തടഞ്ഞു നിര്‍ത്തിയത് എന്ന് മനസ്സിലായപ്പോള്‍ ആണ് പലര്‍ക്കും ആശ്വാസമായത്.

ഉദ്യോഗസ്ഥരെ പറ്റിക്കാന്‍ ഹെല്‍മെറ്റ് വച്ച പലര്‍ക്കും അവസാന നിമിഷം സമ്മാനം നഷ്ടമായി. ഇവശിേെൃമു ധരിക്കാതെയാണ് ഇത്തരക്കാര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നത്. രണ്ടു പേരും ഹെല്‍മെറ്റ് ധരിച്ചെത്തിയ പല ടു വീലറുകളും നിര്‍ത്തി പരിശോധിച്ചപ്പോള്‍ ആണ് ഇക്കാര്യം വ്യക്തമായത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വണ്ടി ഓടിച്ചവര്‍, മറ്റു റോഡ് ഉപയോക്താക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയവര്‍, ട്രാഫിക് നിയമം കൃത്യമായി പാലിച്ചവര്‍ എന്നിങ്ങനെ യുള്ളവരെ തിരഞ്ഞു പിടിച്ചാണ് സമ്മാനങ്ങള്‍ നല്‍കിയത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.

മദ്ധ്യ മേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ റെജി പി വര്‍ഗീസിന്റെ നിര്‍ദ്ദേശ പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജി വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ നജീബ്, രാജേഷ്, ഷിജു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply