ജനകീയനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് കരീം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഉഴവൂരിലേക്ക്

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് കരീമിന് സ്ഥലം മാറ്റം. ഉഴവൂരിലേക്കാണ് മാറുന്നത്. ഒരു എംവിഐയുടെ സ്ഥലം മാറ്റം വാര്‍ത്തായാകുന്നതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലും എരുമേലി വഴിയുള്ള ശബരിമല പാതയില്‍ സേഫ് സോണ്‍ ഓഫീസര്‍ കൂടിയായിരുന്ന ഷാനവാസ് എന്ന ജനകീയ ഉദ്യോഗസ്ഥനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്.

ശബരിമല തീര്‍ത്ഥാടന കാലത്ത് നിരവധി ഭക്തര്‍ക്ക് ശബരീപാതയില്‍ സ്‌നേഹത്തിന്റെ സ്പര്‍ശമായി ഷാനവാസിന്റെ കരങ്ങളെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷക്കാലം ശബരിമല സീസണില്‍ റോഡ് സുരക്ഷയെ എകോപിപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ ഉദ്യോഗസ്ഥന്‍ രാത്രിയും പകലും കര്‍മ്മനിരതനായിരുന്നു.

ഏതു നേരത്തും വിളിച്ചാല്‍ അടിയന്തിര പരിഹാരം ഉറപ്പാണെന്നുള്ള അനുഭവങ്ങള്‍ ഒട്ടേറെ സാധാരണക്കാര്‍ക്കുമുണ്ട് പറയാന്‍. വാഹന സംബന്ധമായ ഇടപാടുകള്‍ക്ക് പൊന്‍കുന്നം ആര്‍ടി ഓഫിസില്‍ എത്തുന്നവരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്ന നാളുകള്‍ക്ക് ഷാനവാസ് കരീമിന്റെ വരവോട് കൂടി അന്ത്യമായിരുന്നു.

അതിവേഗ ഫയല്‍ നീക്കത്തിലൂടെ ഓഫീസ് ജോലികള്‍ ദ്രുതഗതിയിലാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതും ഇദ്ദേഹം തന്നെ.

പ്രളയകാലത്ത ദുരിതമേഖലയില്‍ ഷാനവാസ് കരീമിന്റെ സഹായഹസ്തം പല രൂപത്തിലെത്തിയിരുന്നു. വിവധ സംഘടനകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം.

ഒരു എംവിഐയുടെ സ്ഥലം മാറ്റ വാര്‍ത്തയ്ക്ക് ഇത്രയേറെ പ്രാധാന്യ കൈവരുന്നതും ഇതു പോലെയുള്ള നിരവധി കാരണങ്ങള്‍ കൊണ്ടാണ്. ഉഴവൂര്‍ ആര്‍ ടി ഓഫീസിലേക്ക് സ്ഥലം മാറുന്ന ഷാനവാസ് കരീമിന് പൊന്‍കുന്നം നല്‍കുന്നത് സ്‌നഹോഷ്മളമായ യാത്ര അയപ്പാണ്.

ഐ എന്‍ ടി യു സി കാഞ്ഞിരപ്പള്ളി, ചിറക്കടവ് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഷാനവാസ് കരീമിന് യാത്രയയപ്പ് നല്‍കി ആദരിച്ചു. മോട്ടോര്‍ വാഹന തൊഴിലാളികളുടെ ഉപഹാരം ഐ എന്‍ ടി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് റസ്സിലി തേനംമ്മാക്കല്‍ ഷാനവാസ് കെരി മിന് സമര്‍പ്പിച്ചു.

ഐ എന്‍ ടി യു സി ചിറക്കടവ് മണ്ഡലം പ്രസിഡണ്ട് ജയകുമാര്‍ കുറിഞ്ഞി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി പ്രൊഫ റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് കാഞ്ഞിരപ്പളളി മണ്ഡലം പ്രസിഡണ്ട് ജോബ് കെ. വെട്ടം, ഐ എന്‍ ടി യു സി റീജിണല്‍ സെക്രട്ടറി പി പി അബ്ദുല്‍ സലാം പാറക്കല്‍, ഭാരവാഹികളായ നൗഷാദ് കാവുങ്കല്‍, ഷിബിലി മണ്ണാറക്കയം, എന്നിവര്‍ പ്രസംഗിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: