മുട്ടം-പാലാ റൂട്ടില്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ടാറിങ്ങിന്റെ പാതിഭാഗം വരെ വിണ്ടുകീറി റോഡ് അപകടാവസ്ഥയില്‍

പാലാ: പാലാ-മുട്ടം റൂട്ടില്‍ പുറവിള ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകട സ്ഥിതിയില്‍. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലാണ് പൊതുമരാമത്ത് റോഡും ഭിത്തിയും ഇടിഞ്ഞത്.

ഇതോടൊപ്പം റോഡിനോടു ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയും തകര്‍ന്നിട്ടുണ്ട്. റോഡിനു നടുഭാഗം വരെയോളം വിണ്ട് കീറി നില്‍ക്കുന്നതിനാല്‍ ഇരുവശങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്ന് പോകാനാവാത്ത അവസ്ഥയാണ് നിലവില്‍.

ഭാരവാഹനങ്ങള്‍ കടന്നു പോകുന്നതും അപകടസ്ഥിതിയിലാണ്. തൊടുപുഴ, മുട്ടം, മൂലമറ്റം എന്നിവിടങ്ങളില്‍ നിന്ന് പാലാ ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. ദിവസേന സര്‍വീസ് ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.

ഏതാനും വര്‍ഷം മുന്‍പും ഇതിന്റെ സമീപം റോഡ് ഇടിഞ്ഞിരുന്നുവെന്നും ഈ റോഡ് എത്രയും വേഗം സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: