മുട്ടമ്പലം: പ്രതിഷേധക്കാര്‍ മയങ്ങിയപ്പോള്‍ ജില്ലാ ഭരണകൂടം ഉണര്‍ന്നുപ്രവര്‍ത്തിച്ചു, കനത്ത പോലീസ് കാവലില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് മുടങ്ങിയ മൃതസംസ്‌കാരം പ്രതിഷേധക്കാര്‍ മയങ്ങിയ സമയത്ത് അതിവേഗം തീര്‍ത്ത് ജില്ലാ ഭരണകൂടം. കനത്ത പോലീസ് കാവലിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നു മൃതദേഹം എത്തിച്ചു സംസ്‌കരിച്ചത്.

ചുങ്കം സ്വദേശി നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ മൃതസംസ്‌കാരമാണ് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള പ്രതിഷേധം മൂലം രാവിലെ മുടങ്ങിയത്.

  • ALSO READ

കോവിഡ് രോഗബാധിതന്റെ മൃതദേഹം സംസ്‌കരിച്ചാല്‍ കോവിഡ് പടരുമോ?മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ മൃതസംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലറും പ്രവര്‍ത്തകരും ഈ ഡോക്ടറുടെ വാക്കു കേള്‍ക്കാതെ പോകരുത്

വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ പുകയുണ്ടാകുമെന്നും ഇതു ശ്വസിച്ചാല്‍ കോവിഡ് പടരുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് സമീപത്തെ അംബേദ്കര്‍ കോളനിയിലെ ആളുകളെ ബിജെപി കൗണ്‍സിലര്‍ പ്രതിഷേധത്തിനെത്തിച്ചത്.

കെകെ റോഡ് മുതല്‍ ശ്മശാനം വരെയുള്ള ഭാഗത്ത് പോലീസിനെ നിരത്തി നിര്‍ത്തിയാണ് ആംബുലന്‍സില്‍ മൃതദേഹം എത്തിച്ചത്. വളരെ വേഗം തന്നെ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു. 11 മണിയോടെ ആരംഭിച്ച സംസ്‌കാരം 15 മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാക്കി.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: