Mutholy News

മുത്തോലി ജംഗ്ഷനിലെ വെള്ളകെട്ടിന് പരിഹാരം തെളിയുന്നു; കലുങ്ക് പുനർനിർമ്മിക്കുവാൻ 5 ലക്ഷം: ജോസ് കെ മാണി

മുത്തോലി: പുലിയന്നൂർ- വാഴൂർ റോഡിൽ മുത്തോലിയിൽ മഴക്കാലത്ത് രൂപം കൊള്ളുന്ന വെള്ള കെട്ടിന് ശാശ്വത പരിഹാരം കാണുവാൻ വഴിതെളിയുന്നു. ഈ ഭാഗത്ത് മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെടുക പതിവാണ്.

ഉയർന്ന നിലവാരത്തിൽ നിർമ്മിച്ച റോഡ് വളരെയേറെ നീളത്തിൽ തകർന്ന് തരിപ്പണമായി കിടക്കുകയാണ്.

ഇവിടെ ഉള്ള കലുങ്ക് ഉയരം കൂട്ടി പുനർനിർമ്മിച്ച് വെള്ളം വാർന്നു പോകുന്നതിനായി നടപടി ഉടൻ ഉണ്ടാവുമെന്നും ഇതിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ജോസ്.കെ.മാണി എം.പി.അറിയിച്ചു.

ഏതാനും വർഷമായി വെള്ളക്കെട്ടുമൂലം ഗതാഗത തടസ്സവും റോഡ് തകർച്ചയും ഉണ്ടാകുന്ന ഈ ഭാഗത്ത് സത്വര നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് മുത്തോലി പ്രാദേശിക നേതൃത്വം നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അംഗം രാജൻ മുണ്ടമറ്റം അറിയിച്ചു.

Leave a Reply

Your email address will not be published.