മുത്തോലി പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി; ചരിത്രനേട്ടം: ആരു ഭരിക്കുമെന്ന് യുഡിഎഫ് തീരുമാനിക്കും?

മുത്തോലി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. ആകെയുള്ള 13ല്‍ ആറു സീറ്റുകള്‍ ബിജെപി പിടിച്ചു. അഞ്ചു സീറ്റ് എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് രണ്ടു സീറ്റു മാത്രമാണ് നേടാനായത്.

നിലവില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. ഇതോടെ യുഡിഎഫ് മെമ്പര്‍മാരുടെ പിന്തുണ അനുസരിച്ചായിരിക്കും ആരു ഭരണത്തിലെത്തുകയെന്നു തീരുമാനമാവുക.

പല സന്ദര്‍ഭങ്ങളിലും ദേശീയ-സംസ്ഥാന തലത്തിലെ നിലപാടുകളില്‍ നിന്നു വ്യത്യസ്തമായി പ്രാദേശിക തലത്തില്‍ നിലപാട് എടുക്കാറുള്ളതിനാല്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്.

സംസ്ഥാനത്തെ ബന്ധവൈരികളായ ഇടതിനെ തുണയ്ക്കുമോ അതോ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശത്രുവായ ബിജെപിയെയും എന്‍ഡിഎ മുന്നണിയെയും പിന്തുണയ്ക്കുമോ? അതോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമോ? കാത്തിരുന്നു കാണേണ്ടി വരും.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply