പുലിയന്നൂർ: മുത്തോലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ബ്രില്ല്യൻറ് സ്റ്റഡി സെൻറർ മുൻവശത്ത് ഉണ്ടായിരുന്നു വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരത്തിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുൻപിൽ അനധികൃതമായി കെട്ടി അടച്ചിരുന്ന ഓട വാർഡ് മെമ്പർ ശ്രീമതി ഷീബ റാണിയുടെ നേതൃത്വത്തിലും മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രഞ്ജിത്ത് ജി. മീനഭവന്റെ സാന്നിധ്യത്തിൽ മറ്റു മെമ്പർമാരായ ശ്രീ. എം. കെ. ശശികുമാർ, ശ്രീ. സിജു കടപ്പാട്ടൂർ, ശ്രീമതി. ജയ രാജു, ശ്രീമതി. ശ്രീജയ എം.പി എന്നിവരുടെ സഹായത്തോടെ പൊളിച്ചു നീക്കി.
കഴിഞ്ഞ കുറെ കാലങ്ങളായി ഉള്ള പ്രദേശവാസികളുടെ ഒരു വലിയ പ്രശ്‍നം ഇതോടെ പരിഹാരം ആകും.വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ വേണ്ട നടപടികൾകൾ കൈക്കൊള്ളുമെന്ന് എന്ന് തിരഞ്ഞെടുപ്പ് സമയത്ത് പ്രകടനപത്രികയിൽ പ്രസ്താവിച്ചിരുന്നു. അതിന് വേണ്ട മാർഗങ്ങൾ സ്വീകരിച്ചു വരികയായിരുന്നു. വാർഡ് മെമ്പറായി ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എന്ന് വാർഡ് മെമ്പർ ശ്രീ. ശ്രീമതി. ഷീബ റാണി അഭിപ്രായപ്പെട്ടു.
അനധികൃതമായി കെട്ടിയ ഓട പൊളിച്ചു നീക്കാൻ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. രഞ്ജിത്ത് ജീനാ ഭവൻ,ശ്രീ. എൻ കെ ശശികുമാർ, ശ്രീ. സിജു കടപ്പാട്ടൂർ, വാർഡ് മെമ്പർ ശ്രീമതി. ഷീബ റാണി, ശ്രീ. വിനോദ് എം. ബി,ശ്രീ. സമ്പത്ത് വണ്ടാനത്ത്,ശ്രീ. സുനിൽ തേക്കിലകാട്ടിൽ, ശ്രീ. ടി ആർ നരേന്ദ്രൻ,ഡോ. ഹരികൃഷ്ണൻ പി സി, വാർഡിലെ കില റിസോഴ്സ് പേഴ്സൺ ശ്രീ. അർജുൻ റാം ശങ്കർ തുടങ്ങിയവർ സ്ഥലത്തു സന്നിഹിതരായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19