മുത്തോലി പഞ്ചായത്തില്‍ ബിജെപി അധികാരത്തില്‍; രണ്‍ജിത്ത് ജി മീനാഭവന്‍ നയിക്കും

മുത്തോലി: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ബിജെപിയുടെ രണ്‍ജിത്ത് ജി മീനാഭവന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആറ് അംഗങ്ങളുള്ള എന്‍ഡിഎ ഗ്രാമപഞ്ചായത്ത് ഭരണം നേടി.

എന്‍ഡിഎ 6, എല്‍ഡിഎഫ് 5, യുഡിഎഫ് 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍ രണ്ട് അംഗങ്ങളുള്ള യുഡിഎഫ് തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നതോടെയാണ് ബിജെപി അധികാരത്തിലെത്തിയത്.

Advertisements

ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കൂടെയാണ് രണ്‍ജിത്ത് ജി മീനാഭവന്‍.

You May Also Like

Leave a Reply