Pala News

മുത്തോലി – കൊങ്ങാണ്ടൂർ റോഡ് ബി എം ബി സി നിലവാരത്തിലേക്ക്; എട്ടു കോടിയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ

പാലാ: മുത്തോലി – കൊങ്ങാണ്ടൂർ റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് എട്ടു കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയതായി മാണി സി കാപ്പൻ എം എൽ എൽ അറിയിച്ചു.

ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൽപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 6.85 കിലോമീറ്റർ ദൂരത്തിലാണ് ഈ റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്. ഇതോടൊപ്പം കലുങ്കുകൾ, ഓടകൾ, റോഡ് സേഫ്റ്റി സൗകര്യങ്ങൾ എന്നിവയും ഇതോടൊപ്പം നിർമ്മിക്കുമെന്നും എം എൽ എ പറഞ്ഞു.

Leave a Reply

Your email address will not be published.