മുത്തോലിയില്‍ ഇന്നും കോവിഡ്, പാലാ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത് 40 പേര്‍

കോട്ടയം: മുത്തോലിയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 21ന് ചെന്നൈയില്‍നിന്നെത്തി പാലായിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശിനി(34)ക്ക് ഇന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്ക്  രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണ് ഇന്നത്തെത്. ഇതോടെ കോവിഡ്  ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികളെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത് പാലാ ജനറല്‍ ആശുപത്രിയിലാണ്. ഇവിടെ 40 പേരാണ്  ചികില്‍സയിലുള്ളത്.

കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 32 പേരുമാണ് നിലവില്‍ ചികില്‍സയിലുള്ളത്. കോട്ടയം ജില്ലക്കാരായ നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികില്‍സയിലുള്ളത്.

*******

Join our WhatsApp Group // Like our Facebook Page // Send News

You May Also Like

Leave a Reply