മുത്തോലിയിലെ ബിജെപി വിജയം: യുഡിഎഫ് പ്രസ്താവന അപഹാസ്യമെന്ന് എല്‍ഡിഎഫ്

മുത്തോലി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആരംഭം മുതല്‍ തുടക്കം കുറിച്ച രഹസ്യ ബാന്ധവമാണ് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത് എന്ന് എല്‍ ഡി എഫ് മുത്തോലി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബിജെപി ജയിച്ച വാര്‍ഡുകളില്‍ യുഡിഎഫിന് വിരലില്‍ എണ്ണാവുന്ന വോട്ടുകളുമായി മൂന്നാം സ്ഥാനത്തും യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തും ആണുള്ളത്.

ഇത്തരത്തില്‍ പരസ്യമായ ധാരണ നിലനില്‍ക്കെ ഇപ്പോള്‍ അപവാദ പ്രചാരണമായി യു ഡി എഫ് ഇറങ്ങിയിരിക്കുന്നത് അപഹസ്യമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ ഒഴിവാക്കാന്‍ അവസരമുണ്ടായിരിക്കെ വോട്ട് അസാധുവാക്കി ബിജെപിയെ വിജയിപ്പിക്കുന്നതിന് സഹായിച്ച യുഡിഎഫ് നിലപാട് നീതികരിക്കാനാവില്ല.

ഇത്തരത്തില്‍ ആണോ വര്‍ഗീയ ശക്തികളോടുള്ള യു ഡി എഫ് നിലപാട് എന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും എല്‍ ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.

റ്റോബിന്‍ കെ അലക്‌സ് അധ്യക്ഷത വഹിച്ച യോഗം ജോസ് അന്തീനാട് ഉത്ഘാടനം ചെയ്തു. അവിരാ ഔസേപ്പ്, എല്‍ഡിഎഫ് ബ്ലോക്ക്, ഗാമപഞ്ചായത്തു മെമ്പര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply