ഈരാറ്റുപേട്ട: കേന്ദ്ര സർക്കാരിൻ്റെ പാചക വാതക വില വർദ്ധന നയത്തിൽ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.വി.പി.നാസർ അടുപ്പ് കൂട്ടി ഉൽഘാടനം ചെയ്‌തു.


ജില്ല ജനറൽ സെക്രട്ടറി അമീർ ചേനപ്പാടി, റാസി പുഴക്കര, അൻവർ അലിയാർ ,അൽഫാ ജ് ഖാൻ, സാലിം ആയപുരക്കൽ, സിയാദ് കൂവപ്പള്ളി ,റമീസ് മുഹമ്മദ് ,യാസീൻ ,അർസൽ കണ്ടത്തിൽ ,അബ്ദുള്ള മുഹ്സിൻ, നസീം മുഹമ്മദ് ,അനീസ് കോന്നച്ചാടം , ആഷിക് അസീസ് ,ഹംസ ഹാഷിം , സുനീർ കാദർ , നാസിം കോന്നച്ചാടത്ത് എന്നിവർ സംസാരിച്ചു.
