ഈരാറ്റുപേട്ട: മുസ്ലിം ലീഗ് – യൂത്ത് ലീഗ് വടക്കേക്കര മേഖലാ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പൊതുപരിക്ഷകളിൽ ഉoന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, നാട്ടുമുറ്റം ലഹരി വിരുദ്ധ സദസ്സും നടത്തി.
വട്ടക്കയം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ നഗരസഭ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ വിദ്യാർത്ഥികളെ ആദരിച്ചു. വടക്കേക്കരയിലെ മികച്ച സ്കൂളിനുളള പുരസ്ക്കാരം പൂക്കോയ തങ്ങൾ സ്മാരക എൽ .പി സ്കൂളിന് സമ്മാനിച്ചു.സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സദസ്സ് നാട്ടുകൂട്ടം കാമ്പയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.മാഹിൻ ഉൽഘാടനം ചെയ്തു.
ലഹരി വിരുദ്ധ സന്ദേശം പി.എ.ഹാഷിം നിർവ്വഹിച്ചു. വാർഡ് പ്രസിഡന്റ് നാസർ പാലയംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. യൂത്ത് ലീഗ് മേഖലാ പ്രസിഡന്റ് മാഹിൻ കടുവാ മുഴി സ്വാഗതം പറഞ്ഞു.
നേതാക്കളായ വി.പി. മജീദ്, വി.എം സിറാജ്, കെ.എ. മുഹമ്മദ് ഹാഷിം, സിറാജ് കണ്ടത്തിൽ, അബ്സാർ മുരിക്കോലി, സി.കെ. ബഷീർ, റാസി ചെറിയ വല്ലം, അഡ്വ. വി.പിനാസർ, നഗരസഭ കൗൺസിലർമാരായ സുനിത ഇസ്മയിൽ, റിയാസ് പ്ലാമൂട്ടിൽ, പി എം അബ്ദുൽ ഖാദർ, വി പി നാസർ , എസ്.കെ.നൗഫൽ എന്നിവർ സംസാരിച്ചു.