പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി മുസ്ലിംലീഗ്

ഈരാറ്റുപേട്ട: പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കുന്നതിനെതിരെ മുസ്ലിംലീഗ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റിയും നഗരസഭാ കമ്മിറ്റിയും രംഗത്ത്.

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെ ഒരു കാരണവശാലും യുഡിഎഫ് സംവിധാനത്തിലെ ചേര്‍ക്കരുത്.

Advertisements

പൂഞ്ഞാറില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുകയും നിലപാടുകളില്‍ തരാതരംപോലെ മലക്കം മറിയുന്ന നിലപാടാണ് പിസി ജോര്‍ജ് വെച്ചുപുലര്‍ത്തുന്നത്. എംഎല്‍എ നാടിന്റെ വികസനത്തിനായി യാതൊന്നും ചെയ്തിട്ടില്ലെന്നും മുസ്ലീം ലീഗ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പൊതു സമൂഹം മുഴുവന്‍ ബഹിഷ്‌കരിച്ചിരിക്കുന്ന പിസി ജോര്‍ജിനെയോ ജനപക്ഷം പാര്‍ട്ടിയെയോ യുഡിഎഫ് മുന്നണിയില്‍ എടുത്താല്‍ അതു മുന്നണിയുടെ കടുത്ത തകര്‍ച്ചക്ക് കാരണമാകുമെന്നും മുസ്ലീം ലീഗ് പറഞ്ഞു.

മുന്നണികളില്‍ മാറിമാറി നിലകൊള്ളുന്ന ഇദ്ദേഹത്തെ മുന്നണിയില്‍ എടുത്താല്‍ അത് യുഡിഎഫിനു തിരിച്ചടിയാകുമെന്നും മുസ്ലീം ലീഗ് അഭിപ്രായപ്പെട്ടു.

പത്രസമ്മേളനത്തില്‍ മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എം പി സലിം, ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ എ മാഹിന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപി ബാസിത്, മുസ്ലിംലീഗ് മുനിസിപ്പല്‍ സെക്രട്ടറി സിറാജ് കണ്ടത്തില്‍, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അസ്ലം കണ്ടത്തില്‍, കൗണ്‍സിലര്‍മാരായ പിഎം അബ്ദുല്‍ ഖാദര്‍, വി പി നാസര്‍, റിയാസ് പ്ലാമൂട്ടില്‍, ഷെഫ്‌ന അമീന്‍, സുനില്‍ കുമാര്‍, സുനിത ഇസ്മായില്‍, ഫാസില അബ്‌സാര്‍ ഷഫീഖ് തെക്കേമംഗലം, അഷ്‌റഫ് പുളിക്കില്‍, സാലി പടിപ്പുരക്കല്‍, ഗഫാര്‍ മോതീന്‍കുന്നേല്‍, തന്‍സിം തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply