ഈരാറ്റുപേട്ട :മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഹ്യൂമാനിറ്റീസ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മലബാർ സമര ചരിത്രത്തിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് മലബാർ സമരത്തിൽ സ്ത്രീസാന്നിധ്യം എന്ന വിഷയത്തിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു.
പ്രശസ്ത എഴുത്തുകാരി ഡോ. കെ പി സുധീര മുഖ്യപ്രഭാഷണം നടത്തി യോഗത്തിൽ മലബാർ സമര ചരിത്രകാരൻ കെ എം ജാഫറിനെ ആദരിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പൗത്രി ഹാജറ വാരിയംകുന്നത്ത് പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു. പ്രൊഫ.എം കെ ഫരീദ് അധ്യക്ഷ വഹിച്ചു. നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർസെമിനാർ ഉദ്ഘാടനം ചെയ്തു.എസ് പി നമ്പൂതിരി, കൗൺസിലർ പി എംഅബ്ദുൽ ഖാദർ,ഇ മുഹമ്മദ്, സോഫി പി കെ, താഹിറ പി പി എന്നിവർ സംസാരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19