ഈരാറ്റുപേട്ട: സ്വാതന്ത്ര്യാ മ്യതം എന്ന പേരിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സ്കൂളിൽ ആരംഭിച്ചു.
ഈ ക്യാമ്പിന്റെ ഭാഗമായി കൽപ്പകം എന്ന പേരിൽ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കൽ, ദേശീയ പതാക തയ്യാറാക്കൽ, ഫ്രീഡം വാൾ സജ്ജമാക്കൽ, സമൂഹോദ്യാനം തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിനാചരണം, പഠന ക്ലാസ്സുകൾ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തുടങ്ങിയ കാര്യങ്ങൾ നടക്കും.
ക്യാമ്പിന്റെ ഉൽഘാടനം നഗരസഭാദ്ധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ നിർവ്വഹിച്ചു. മാനേജർ പ്രൊഫ.എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ് ട്രസ് ലീന എം.പി, എം.എഫ് അബ്ദുൽ ഖാദർ, എന്നിവർ ആശംസകൾ നേർന്നു.. പ്രിൻസിപ്പാൾ ഫൗസിയാ ബീവി കെ എം സ്വാഗതവും, പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ നന്ദിയും പറഞ്ഞു.