ഈരാറ്റുപേട്ട: കുറവിലങ്ങാട്ട് നടന്ന കോട്ടയം റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് നഗര സഭ നൽകിയ അംഗീകാരം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റിസ്‌വാനാ സവാദിൽ നിന്നും പ്രഥമധ്യാപകർ ഏറ്റുവാങ്ങി.
വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്ല്യാസ്, വാർഡ് കൗൺസിലർ പി. എം അബ്ദുൽ ഖാദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.