Erattupetta News

പ്ലസ് ടു പരീക്ഷയിൽ ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഉന്നത വിജയം

ഈരാറ്റുപേട്ട: പ്ലസ് ടു പരീക്ഷയിൽ മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഉന്നത വിജയം കരസ്ഥമാക്കി. 28 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് ലഭിച്ചു. സയൻസ് ഗ്രൂപ്പിൽ 98, കൊമേഴ്സിൽ 90, ഹ്യൂമാനിറ്റീസിൽ 68 ശതമാനം വീതം വിജയം ലഭിച്ചു.

ആകെ പരീക്ഷയെഴുതിയ 348 കുട്ടികളിൽ 282 പേർ വിജയിച്ചു. 82 ശതമാനം വിജയം. വിജയികളെ സ്കൂൾ മാനേജ്മെന്റ് പി.ടി.എ. കമ്മിറ്റികൾ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.