വീണ്ടും ആശങ്ക; പാലാ നഗരസഭയിലെ ഒരു ജീവനക്കാരിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പാലാ: മുനിസിപ്പല്‍ നഗരസഭയിലെ ഒരു ജീവനക്കാരിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരിയാണ്.

ഇന്നു രാവിലെ മുനിസിപ്പല്‍ ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും കോവിഡ് നെഗറ്റീവ് ആണെന്നു റിസള്‍ട്ടു വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു ജീവനക്കാരിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മൂവാറ്റുപുഴ സ്വദേശിയാണ്. ഇവരുടെ വീടിനടുത്തു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടുമാസമായി ഇവര്‍ ലീവില്‍ ആയിരുന്നുവെന്നും കഴിഞ്ഞയാഴ്ച വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേ ഇവര്‍ ജോലിക്കെത്തിയിരുന്നുള്ളുവെന്നും നഗരസഭ ചെയര്‍മാന്‍ മേരി ഡൊമിനിക് അറിയിച്ചു.

You May Also Like

Leave a Reply