പാലാ: സ്വതന്ത്യ സമര സേനാനി ചെറിയാന് ജെ കാപ്പന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച കവാടത്തിന്റെ ഗെയിറ്റ് തുരുമ്പ് പിടിച്ച് തകരാറിലായിരിക്കുകയായിരുന്നു.
ധാരാളം യാത്രക്കാരും പൊതുജനങ്ങളും തങ്ങുന്ന ഇതിന്റെ മുന്‍വശത്ത് ചില സാമൂഹ്യ വിരുദ്ധര്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നടത്തിവന്നിരുന്നതിനാല്‍ അസഹ്യമായ ദുര്‍ഗന്ധം വമിച്ചിരുന്നു.
അധികാരമേറ്റ് ഇത് എന്റെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഞാന്‍ അവിടം സന്ദര്‍ശിക്കുകയും ഇത് ഒഴിവാക്കുന്നതിനായി പഴയ കൗണ്‍സില്‍ തീരമാനം അനുസരിച്ച് ഗെയിറ്റ് തുറന്ന് ഇടാന്‍ നിര്‍ദ്ദേശം നല്‍കുകയും സ്റ്റേഡിയത്തിലുള്ള ശൗചാലയം താല്‍ക്കാലികമായി തുറന്ന് നല്കാന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യേഗസ്ഥരെ വിളിച്ച് തകരാറിലായ ഗെയിറ്റ് മാറ്റി പുതിയത് അടിയന്തരമായി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ഉണ്ടായി. അതിന് പ്രകാരം പുതിയ ഗെയിറ്റ് ഇന്ന് സ്ഥാപിക്കുകയും ചെയ്തു.
ഇതിലൂടെ സ്വതന്ത്ര്യ സമര സേനാനികളോടുള്ള എന്റെയും ഈ കൗണ്‍സിലിന്റെയും ആദരവ് അറിയിക്കുകയായിരുന്നു. ഈ ശോചനീനീയാവസ്ഥയ്ക്കെതിരെ പ്രതിപക്ഷം ഒരു നിവേദനം പോലും നല്‍കാതെ തിരക്കേറിയ സ്ഥലത്തെ ജനങ്ങളുടെ പ്രാഥമികാവശ്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് പാലായിലെ പൊതു സമൂഹം ചോദ്യം ചെയ്യമെന്നും ആന്റോ പറഞ്ഞു.
ഇലക്ഷന് മുന്നില്‍ കണ്ട് മാത്രം ദേശസ്നേഹം കാണിക്കുകയും ചെയ്ത് ഉറക്കം നടിക്കുന്ന ചില പ്രതിപക്ഷ സംഘടനകളെ ഉണര്‍ത്താന്‍ കഴിയില്ലായെന്നും ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു.