കോട്ടയം: കോട്ടയം നഗരസഭയില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ചെയര്‍പഴ്സന്‍ സ്ഥാനം. യുഡിഎഫ് പ്രതിനിധി ബിന്‍സി സെബാസ്റ്റ്യന്‍ വിജയിച്ചു.
ആകെയുള്ള 52 സീറ്റില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്.
ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ ലൗലി ജോര്‍ജിനെ തിരഞ്ഞെടുത്തു. 15 വോട്ട്. എല്‍ഡിഎഫിന് 12 വോട്ട്. ഒരു സ്വതന്ത്രയും എല്‍ഡിഎഫിനു പിന്തുണ നല്കി. ബിജെപിയുടെ 7 അംഗങ്ങള്‍ വിട്ടുനിന്നു.
ചങ്ങനാശേരി നഗരസഭയില്‍ സ്വതന്ത്ര സന്ധ്യാ മനോജ് യുഡിഎഫ് പിന്തുണയോടെ ചെയര്പഴ്നനായി.
പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ആന്റോ പടിഞ്ഞാറേക്കര ചെയര്‍മാനായി. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്‍ഡിഫ് ഭരണം പിടിക്കുന്നത്.
ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിലെ സുഹ്റ അബ്ദുല്‍ ഖാദര്‍ ചെയര്‍പഴ്സന്‍. 28 അംഗ നഗരസഭയില്‍ 14 വോട്ടുകള്‍ നേടിയാണ് സുഹ്റ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.