മുണ്ടക്കയം: മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു. മുണ്ടക്കയം പടിവാതുക്കല്‍ ആദര്‍ശ് (32) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
ഭാര്യയുടെയും കുട്ടിയുടെയും കണ്മുന്നിലാണ് കൊലപാതകം. കരിനിലം പോസ്റ്റോഫീസിനു മുന്നില്‍ വെച്ചാണ് ആദര്‍ശിന്റെ കൊലപാതകം.

പ്രതികളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കരിനിലം സ്വദേശികളായ മൂന്നു പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണു വിവരം. ഇവര്‍ ഒളിവിലാണ്.
ഇവരും കൊല്ലപ്പെട്ട ആദര്‍ശുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ വാഹന ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചു സംസാരിക്കുന്നതിന് യുവാവ് ഭാര്യയെയും കുട്ടിയെയും കൂട്ടി പ്രതിയുടെ വീടിനു സമീപം എത്തിയപ്പോഴാണ് കൊലപാതകം.
വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം എന്നും സൂചനയുണ്ട്. മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു.
