മുണ്ടക്കയത്തിന് സമീപം വെമ്പാല ടോപ്പില്‍ മലയിടിഞ്ഞു, കൂറ്റന്‍ പാറയും മണ്ണും നിലംപൊത്തി; ഏക്കറുകണക്കിനു ഭൂമി നഷ്ടമായി; ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ് എന്ന് സൂചന

മുണ്ടക്കയം: മുണ്ടക്കയത്തിന് സമീപം കൊക്കയാര്‍ പഞ്ചായത്തിലെ വെമ്പാല ടോപ്പില്‍ മലയിടിച്ചിലില്‍ കൂറ്റന്‍ പാറയും മണ്ണും നിലംപൊത്തി. കിലോമീറ്ററുകളോളം ദൂരത്തിലേക്ക് ഇത് ഒഴുകിയെത്തിയതോടെ ഏക്കറുകണക്കിനു ഭൂമി നഷ്ടമായി.

വിനോദ സഞ്ചാര കേന്ദ്രമായ മദാമകുളത്തിനുസമീപം മുക്കുളം വെമ്പാല ടോപ്പിലായിരുന്നു. സംഭവം.രാത്രി ഭീമാകാരമായ ശബ്ദം കേട്ടതായി കൊടുങ്ങ, ഇളങ്കാട്, മുക്കുളം സ്വദേശികള്‍ പറയുന്നു.

പടിഞ്ഞാറെ പീടികയില്‍ ഷൈന്‍ മാത്യു, വെട്ടിക്കല്‍ ജോര്‍ജ്കുട്ടി, പൊട്ടങ്കുളം ജോണി മാത്യു എന്നിവരുടെ ഭൂമിയിലൂടെയാണ് പാറയും മണ്ണും ഉരുണ്ടത്. ഈ പ്രദേശത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ് എന്ന് സൂചനയുണ്ട്.

മേഖലയില്‍ ആള്‍ താമസമില്ലാത്തതിനാലാണ് വന്‍ ദുരന്തം വഴിമാറിയത്. ഉരുണ്ടുവന്ന മണ്ണും പാറയും ഒന്നരകിലോമീറ്റര്‍ താഴെ സ്വകാര്യ പുരയിടത്തില്‍ വന്നു പതിച്ചിരിക്കുന്ന സ്ഥിതിയുണ്ട്. കനത്ത മൂടല്‍മഞ്ഞ് സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ തടസം സൃഷ്ടിച്ചിരിക്കുകയാണ്.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: