മുണ്ടക്കയത്ത് 31 -ാം മൈലില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; പാലാ സ്വദേശി മരിച്ചു, 3 പേര്‍ക്ക് പരിക്ക്

മുണ്ടക്കയം: മുണ്ടക്കയത്ത് 31 -ാം മൈലില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയില്‍ ആശിഷ് ജോസ് (അപ്പു – 27) ആണ് മരിച്ചത്. ആശിഷ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം മേരി ക്വീന്‍സ് മോര്‍ച്ചറിയില്‍.

ഞായറാഴ്ച വൈകുന്നേരം എട്ടു മണിയോടെ മുണ്ടക്കയം 31-ാം മൈലില്‍ വേ ബ്രിഡ്ജിനു സമീപത്തു വെച്ചായിരുന്നു അപകടം.

Advertisements

അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക് ഏറ്റതായാണു സൂചന. കാര്‍ യാത്രക്കാരായിരുന്ന പാലാ സ്വദേശി തലക്കുന്നേല്‍ ഉണ്ണി പ്രകാശ് എന്നയാളെ പരുക്കുകളോടെ കാഞ്ഞിരപ്പള്ളി 26-ാം മൈലിലുള്ള മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ രണ്ടു പേരെ കോട്ടയത്തെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണു വിവരം. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിയാണ് ഒരാള്‍. മുണ്ടക്കയം പോലീസ് സ്ഥത്തെത്തിയിട്ടുണ്ട്.

You May Also Like

Leave a Reply