മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി; ഡാം തുറക്കാനുള്ള രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കാതെ തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. അതേ സമയം, ജലനിരപ്പ് 136 അടിയാകുമ്പോള്‍ തുറന്നുവിടണമെന്ന കേരളത്തിന്റെ ആവശ്യം ഇതുവരെയും പരിഗണിക്കാതെ തമിഴ്‌നാട് മുഖം തിരിക്കുന്നു.

തമിഴ്‌നാട് രണ്ടാം ജാഗ്രതാ നിര്‍ദേശം പോലും ഇനിയും നല്‍കിയിട്ടില്ല. ഈ ജാഗ്രതാ നിര്‍ദേശം കാത്തിരിക്കുകയാണ് കേരളം. കേരളത്തിന്റെ നിര്‍ദേശം അനുസരിച്ച് ഒന്നാം ജാഗ്രതാ നിര്‍ദേശം തമിഴ്‌നാട് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം ലഭിച്ചാലുടന്‍ അണക്കെട്ടിന്റെ താഴെയുള്ള തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും. ഇതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഏകദേശം 500 കുടുംബങ്ങളിലെ 2000ത്തോളം ആളുകളെയാണ് മാറ്റുക. 12 ക്യാംപുകള്‍ ഇതിനായി സജ്ജമാക്കി. മൂന്നാമത്തെ മുന്നറിയിപ്പിനു ശേഷം മാത്രമേ സ്പില്‍വേകള്‍ തുറക്കൂ. ഏതു നിമിഷവും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാര്‍ നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നിലവില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തെ മഴ കുറഞ്ഞിട്ടുണ്ട്. ഒപ്പം അണക്കെട്ടിലേക്കുള്ള നീരോഴുക്കും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അണക്കെട്ട് സന്ദര്‍ശിക്കാനുള്ള ഉപസമിതിയുടെ തീരുമാനവും മാറ്റി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: