മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. മഹാപ്രളയ ശേഷം ആദ്യമായാണ് ഡാം തുറക്കുന്നത്. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം മാത്രമാകും പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ജലനിരപ്പ് 138.40 അടിയായി ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഡാമിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം നീരൊഴുക്കും ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴയും തുടരുന്നു. പീരുമേട് താലൂക്കില്‍ മാത്രം എട്ടുദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷണവും നടത്തുന്നുണ്ട്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19