വീട്ടുകാര്‍ വിദേശത്ത് പോയ തക്കത്തിന് വീട് കുത്തിത്തുറന്ന് മോഷണശ്രമം: പോലീസ് അന്വേഷണം ആരംഭിച്ചു

മുക്കൂട്ടുതറ: മുക്കൂട്ടുതറക്ക് അടുത്ത് കൊല്ലമുള 15 ഭാഗത്ത് രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണശ്രമം. വീട്ടുകാര്‍ കുടുംബസമേതം വിദേശത്ത് പോയതിന്റെ തൊട്ടടുത്ത ദിവസമാണ് മോഷണശ്രമം നടത്തിയിരിക്കുന്നത്.

വിലപിടിപ്പുള്ള മുഴുവന്‍ സാധനങ്ങളും വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് വീട്ടുകാര്‍ വീട്ടില്‍നിന്നു മാറ്റിയിരുന്നതിനാല്‍ വിലപിടിച്ചതൊന്നും നഷ്ടപ്പെട്ടില്ല.

കതകുകള്‍ കുത്തിതുറന്ന് കയറി എല്ലാം തപ്പിയിട്ടും കള്ളന് വിലപിടിപ്പുള്ള ഒന്നുംതന്നെ കിട്ടിയില്ലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 11. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply