
പാലാ: മുകളേൽപീടിക ഫാർമേഴ്സ് ക്ലബ്ബിൻ്റെ മത്സ്യ വിളവെടുപ്പിനോടനുബന്ധിച്ചു സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഷിബു പൂവേലി, ക്ലബ് പ്രസിഡന്റ് കെ ബി വിനോദ്, ഷേർളി ബേബി, വാർഡ് മെമ്പർ ജയശ്രീ സന്തോഷ്, ജയകൃഷ്ണ, എം ജി ഗോപകുമാർ, വിൻസെന്റ് കണ്ടത്തിൽ, സന്തോഷ് കാപ്പൻ, ദിവാകരൻ നായർ, എം പി കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.
ചൂണ്ടയിടൽ മത്സര വിജയിക്ക് കുന്നപ്പള്ളി പൈകയിൽ കെ ബി ഭാസ്കരൻ നായർ മെമ്മോറിയൽ ക്യാഷ് അവാർഡും സമ്മാനിച്ചു.