കോവിഡിനു പിന്നാലെ കൂടുതല്‍ ഭീകരമായ മ്യൂക്കോര്‍മൈക്കോസിസ് രാജ്യത്തു പടരുന്നു; അഹമ്മദാബാദില്‍ 9 മരണം

ന്യൂഡല്‍ഹി: കോവിഡ് രോഗബാധയേക്കാള്‍ മാരകമായ മറ്റൊരു മാരക രോഗം രാജ്യത്ത് പടരുന്നതായി റിപ്പോര്‍ട്ട്. അപൂര്‍വവും എന്നാല്‍ മാരകവുമായ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയിലും മുംബൈയിലും ഏതാനും മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ 44 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒന്‍പത് പേര്‍ മരിച്ചു.

Advertisements

മ്യൂക്കോമൈക്കോസിസ് അപൂര്‍വവും ഗുരുതരവുമായ ഫംഗസ് അണുബാധയാണ്. സാധാരണയായി മൂക്കില്‍ നിന്ന് ആരംഭിച്ച് അണുബാധ കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്നുള്ള രോഗ നിര്‍ണയത്തിലും ചികിത്സയിലും രോഗിയെ സുഖപ്പെടുത്താന്‍ കഴിയുമെങ്കിലും ഈ രോഗം അതി മാരകമാണ്.

അണുബാധ പടരുമ്പോള്‍, ഇത് കണ്ണിന്റെ പ്യൂപ്പിളിന് ചുറ്റുമുള്ള പേശികളെ തളര്‍ത്തുന്നു, ഇത് അന്ധതയിലേക്ക് നയിക്കാന്‍ കാരണമാകും. ഫംഗസ് അണുബാധ തലച്ചോറിലേക്ക് പടരുകയാണെങ്കില്‍, രോഗിക്ക് മെനിഞ്ചൈറ്റിസ് ബാധിക്കും. മൂക്കില്‍ നീര്‍വീക്കം അല്ലെങ്കില്‍ കാഴ്ചശക്തി മങ്ങുക എന്നിവയാണ് ലക്ഷണങ്ങള്‍.

ആരോഗ്യപ്രശ്‌നമുള്ളവരിലും രോഗപ്രതിരോധ ശേഷി കുറവുള്ളവരിലുമാണ് മ്യൂക്കോമികോസിസ് പ്രധാനമായും ബാധിക്കുന്നത്. കോവിഡ് വന്നവരിലാണ് കൂടുതലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പ്രമേഹവും ആരോഗ്യ പ്രശ്‌നവുമുള്ള ആളുകള്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുണ്ട്. അഹമ്മദാബാദില്‍ മ്യൂക്കോമൈക്കോസിസുമായി സിവില്‍ ആശുപത്രിയിലെത്തിയ ഭൂരിഭാഗം രോഗികള്‍ക്കും പ്രമേഹമുണ്ടായിരുന്നു, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നു ഇവര്‍.

You May Also Like

Leave a Reply