കോവിഡ് വ്യാപനം; വടവാതൂര്‍ എം.എര്‍.എഫ് കോവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍

കോട്ടയം: വടവാതൂരിലെ എം.ആര്‍.എഫ് ടയേഴ്‌സ് കോവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന രണ്ടായിരത്തിലേറെ ജീവനക്കാരുള്ള കമ്പനിയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടി.

സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ജാഗ്രതാ സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും കമ്പനി ആരോഗ്യ വകുപ്പിന്റെ സംഘത്തിന് ലഭ്യമാക്കണം. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പോലീസിന്റെ സേവനവും ലഭിക്കും.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: