പാലായില്‍ അമ്മയ്ക്കും മകനും നേരെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

പാലാ: പാലായില്‍ അമ്മയെയും മകനെയും മര്‍ദ്ദിച്ചതായി പരാതി. മാര്‍ക്കറ്റ് റോഡ് ചെമ്പ്‌ലായില്‍ ഓമന മാത്യു (65), മകന്‍ മനു മാത്യു (45) എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അമ്മയെ ആയുര്‍വ്വേദ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് കാറില്‍ വീടിന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ഇവരുടെ വീട്ടിലേയ്ക്കുള്ള റോഡിന് തടസ്സം സൃഷ്ടിച്ച് വാഹനം പാര്‍ക്ക് ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

Advertisements

മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഓമനയ്ക്കു മര്‍ദ്ദനം ഏറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

You May Also Like

Leave a Reply