വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നമാക്കി അയച്ചുകൊടുത്തിരുന്ന ജയ്‌മോനെ പാലാ പോലീസ് കുടുക്കിയത് തന്ത്രപരമായി. പോലീസ് ഒരാളെ കസ്റ്റമറായി അവതരിപ്പിച്ച് ജെയ്‌മോനുമായി സൗഹൃദം സൃഷ്ടിച്ചു.
പണം കൊടുത്തു തന്നെ വീട്ടമ്മയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ പോലീസ് ജെയ്‌മോനില്‍ നിന്നും ചാറ്റിലൂടെ സ്വീകരിച്ച് തെളിവ് ഉറപ്പിച്ച ശേഷമായിരുന്നൂ അറസ്റ്റ്.
ജയ് മോന്‍ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തത് 250 രൂപാ മുതല്‍ 2000 രൂപാ വരെ വാങ്ങിക്കൊണ്ട് .! ടെലഗ്രാമിലും ഷെയര്‍ ചാറ്റിലുമായി വീട്ടമ്മയുടെ പേരിലെടുത്ത അക്കൗണ്ടിലൂടെ ദിവസേന നാല്‍പ്പതു മുതല്‍ 70 വരെ പേരുമായാണ് ഇയാള്‍ വീട്ടമ്മ എന്ന മട്ടില്‍ ചാറ്റ് ചെയ്തിരുന്നത്.
സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട അറുനൂറോളം പേര്‍ പണം കൊടുത്ത് ഇയാളില്‍ നിന്നും നഗ്‌നചിത്രങ്ങള്‍ സ്വീകരിച്ചു. ഇവരുടെ പേര് വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുള്ളവരേയും നിരീക്ഷിച്ചു വരികയാണെന്ന് പാലാ എസ്. എച്ച്. ഒ. കെ. പി. ടോംസണ്‍ പറഞ്ഞു.
ഇന്നലെ തെങ്ങണയിലെ ഒളിത്താവളത്തില്‍ ഇന്‍സ്‌പെക്ടര്‍ ടോംസണും സംഘവും എത്തുമ്പോള്‍ വീട്ടമ്മയുടെ മറ്റൊരു ചിത്രം പൂര്‍ണ്ണ നഗ്‌നമാക്കി മോര്‍ഫ് ചെയ്യുന്ന ശ്രമത്തിലായിരുന്നു ഇയാള്‍.
പോലീസിനെ കണ്ടപാടെ ഇത് ഡിലീറ്റ് ചെയ്തു. ഇതുള്‍പ്പെടെ ഇയാള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളെല്ലാം കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തായി പോലീസ് പറഞ്ഞു.
പതിവില്ലാത്ത വിധം തന്നെ ആളുകള്‍ മോശമായി നോക്കുകയും കമന്റുകള്‍ പറയുകയും ചെയ്യുന്നതു ശ്രദ്ധിച്ച വീട്ടമ്മ , ഭര്‍ത്താവിനോട് ഇക്കാര്യം പങ്കുവെച്ചു.
പിന്നീട് മോര്‍ഫ് ചെയ്ത നിലയിലുള്ള ചിത്രങ്ങള്‍ ഒരു സുഹൃത്ത് ഭര്‍ത്താവിന് അയച്ചുകൊടുക്കുക കൂടി ചെയ്തതോടെയാണ് ചതി മനസ്സിലായതും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടതും.
‘മമ്മീ ‘ എന്ന് വിളിച്ച് തന്നോട് അടുപ്പം കാട്ടിയിരുന്ന, മകന്റെ സുഹൃത്തുകൂടിയായിരുന്ന ജയ്‌മോന്‍ ഇങ്ങനെ ചെയ്യുമെന്ന് വീട്ടമ്മ ഒരിക്കലും കരുതിയില്ല. ഇയാള്‍ക്ക് പഠന ആവശ്യങ്ങള്‍ക്കും മറ്റും പലപ്പോഴും വീട്ടമ്മയും കുടുംബവും സഹായവും ചെയ്തിരുന്നു.
ഇങ്ങനെയൊരാള്‍ തങ്ങളെ ചതിക്കുമെന്ന് വീട്ടമ്മയും കുടുംബവും ഒരിക്കലും ഓര്‍ത്തിരുന്നില്ല. ജെയ്‌മോനാണു സംഭവത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടും ഇത് ഉള്‍ക്കൊള്ളാനാവാത്ത നിലയിലായിരുന്നൂ ഈ കുടുംബം.
നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്ത് ശേഖരിച്ചിരുന്ന പണം മദ്യപാനത്തിനാണ് ജയ് മോന്‍ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പിടിയിലായിട്ടും ഇയാള്‍ക്ക് യാതൊരു കൂസലുമില്ലായിരുന്നൂവെന്നത് അന്വേഷണ ഉദ്യോഗസ്ഥരേയും അമ്പരപ്പിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19