കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഇ.എൻ.ടി സർജറി വിഭാഗം 2022 ഫെബ്രുവരി 02 ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും. ഇ.എൻ.ടി സർജറി വിഭാഗത്തിൽ ഒ.പി സേവനങ്ങൾ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 09 മുതൽ വൈകിട്ട് 05 വരെ ലഭ്യമാകുന്നതാണ്.
മേരീക്വീൻസ് ഇ.എൻ.ടി സർജറി വിഭാഗം മേധാവിയായി പ്രമുഖ ഇ.എൻ.ടി സർജൻ ഡോ. ചിക്കു തങ്കം സണ്ണി MBBS, MS ENT അന്നേ ദിവസം ചുമതലയേൽക്കും. ഇ.എൻ.ടി സർജറി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതോടെ ട്രോമാ കെയർ ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ആശുപത്രി പി.ആർ.ഒ. അറിയിച്ചു.
വൃക്ക രോഗികൾക്ക് ആശ്വാസമായി നെഫ്രോളജി വിഭാഗം സേവനം ഇനി ആഴ്ചയിൽ രണ്ട് ദിവസം.
മേരീക്വീൻസ് നെഫ്രോളജി വിഭാഗം ഒ.പി സേവനം ഇനി മുതൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം ലഭ്യമാകും. അതോടൊപ്പം ശനിയാഴ്ചകളിലും പതിവ് പോലെ ഒ.പി സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
ഒ.പി സേവങ്ങൾക്ക് മുൻകൂർ ബുക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഫോൺ: 04828 201300, 8281262626, വാട്ട്സ് ആപ്പ് വഴിയും (+91 94952 25974) ഒപി സേവനം ബുക്ക് ചെയ്യാവുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19