കോവിഡ് പ്രതിരോധത്തിനു ജില്ലയില്‍ കൂടുതല്‍ പ്രാഥമിക പരിചരണ കേന്ദ്രങ്ങള്‍; പാലായും മുട്ടമ്പലവും ലിസ്റ്റില്‍

കോട്ടയം: വരും ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചാല്‍ പുതിയ പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ (സി.എഫ്.എല്‍.ടി.സി) പ്രവേശിപ്പിക്കും.

ലക്ഷണങ്ങള്‍ ഇല്ലാത്തവരും ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉള്ളവരുമായ കോവിഡ് രോഗികളെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നത്.

നിലവില്‍ പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്, മുട്ടമ്പലം സര്‍ക്കാര്‍ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍, തലനാട് കെ.ആര്‍. നാരായണയന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിക്കുന്നത്.

അടുത്ത ഘട്ടത്തില്‍ കുറിച്ചി നാഷണല്‍ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ചങ്ങനാശേരി കുരുശുംമൂട് മീഡിയ വില്ലേജ്, കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റര്‍ എന്നിവിടങ്ങളിലാണ് രോഗികളെ പ്രവേശിപ്പിക്കുക.

ഇതോടൊപ്പം ആശുപത്രികളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തും. ജില്ലയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രികളിലെയും പ്രധാന സ്വകാര്യ ആശുപത്രികളിലെയും രോഗപ്രതിരോധ മുന്‍കരുതല്‍ ക്രമീകരണങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ആരോഗ്യ വകുപ്പ് വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുട്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

join group new

You May Also Like

Leave a Reply