നാട്ടകം സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു, മൂന്നിലവ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ ഭരണങ്ങാനം ഹോട്ടലില്‍ സ്ഥിരമെത്തിയിരുന്നു; സഞ്ചരിച്ച സമയവും സ്ഥലങ്ങളും ഇങ്ങനെ, പരമാവധി ഷെയര്‍ ചെയ്യുക

കോട്ടയം: ജൂലൈ 20-ാം തീയതി കോവിഡ് 19 പോസിറ്റീവ് ആയ മൂന്നിലവ് വില്ലേജ് ഓഫീസറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭ ജീവനക്കാരനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്കു രോഗം പിടിപെട്ടതെന്നാണ് സൂചന.

ഇദ്ദേഹവും പാലാ നഗരസഭ ജീവനക്കാരനും കോട്ടയത്തു നിന്നും ഈരാറ്റുപേട്ട-ഉപ്പുതറ ബസിലാണ് സ്ഥിരമായി സഞ്ചരിച്ചിരുന്നത്.

ജൂലൈ അഞ്ചിനും ഇരുപതിനും ഇടയില്‍ താഴെ നല്‍കിയിരിക്കുന്ന സമയത്ത് സൂചിപ്പിച്ചിരിക്കുന്ന ബസുകളില്‍ യാത്ര ചെയ്തവര്‍ എത്രയും വേഗം നാട്ടകം ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പര്‍

  1. മിനി ടിഎസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ – 8281533853
  2. ആര്യാഫ്‌ളച്ചര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ – 9495627737
  3. ജലജാമണി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് – 9961507423

റൂട്ട്മാപ്പ്

ജൂലൈ അഞാം തീയതി ഇയാള്‍ തിരുവാതുക്കലുള്ള സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചതായും രാവിലെ 10 മുതല്‍ 11 മണി വരെയുള്ള ഒരു മണിക്കൂര്‍ സമയം ഇവിടെ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ആറാം തീയതി – രാവിലെ 7.45ന് കോട്ടയം മെഡിക്കല്‍ കോളേജ് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ ഇയാള്‍ കോട്ടയം ഉപ്പുതറ ബസില്‍ കയറി. ഭരണങ്ങാനത്തെ ദ്വാരകാ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു.

10 മണിയോടെ മൂന്നിലവ് വില്ലേജ് ഓഫീസിലെത്തിയ ഇയാള്‍ അഞ്ചു മണി വെര ഓഫീസിലുണ്ടായിരുന്നു. തുടര്‍ന്ന് 5.15ന് ഭരണങ്ങാനം ദ്വാരക ഹോട്ടലില്‍ കയറി ചായ കുടിച്ച് അടുത്ത കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസിനാണ് കോട്ടയത്തേക്കും അവിടെ നിന്ന് ചങ്ങനാശേരി ബസില്‍ നാട്ടകത്തേക്കും പോയി.

തുടര്‍ന്നുള്ള ദിവസങ്ങളിലും സമാനമായ സഞ്ചാരപദമാണ് ഇയാള്‍ക്കുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ ചുവടെ…

join group new

You May Also Like

Leave a Reply