മൂന്നിലവ് വില്ലേജ് ഓഫീസ് അടച്ചു, ജീവനക്കാര്‍ ക്വാറന്റയിനില്‍

മൂന്നിലവ്: മൂന്നിലവ് വില്ലേജോഫീസ് തത്കാലത്തേക്ക് അടച്ചു. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരുതല്‍ നടപടി.

ഈ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നു കണ്ടെത്തിയ മറ്റു ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇന്നു രാവിലെ ചേര്‍ന്ന പഞ്ചായത്ത് യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചെന്നു കണ്ടെത്തിയ ഹോട്ടല്‍, അക്ഷയ ഇകേന്ദ്രം എന്നിവ അടപ്പിച്ചു. ആരോഗ്യ വിഭാഗവും പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

%d bloggers like this: