Moonnilavu News

മൂന്നിലവ് മോസ്‌കോ ജംഗ്ഷനിലെ മിനി ഹൈ മാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് ആറ് മാസം

മൂന്നിലവ് : ടൂറിസ്റ്റ് മേഖലയായ മൂന്നിലവ് മോസ്‌കോ ജംഗ്ഷനിലെ മിനി ഹൈ മാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ആറുമാസമായി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വിഹിതവും, മൂന്നിലവ് ഗ്രാമപഞ്ചായത്ത് വിഹിതവും ഉപയോഗിച്ചാണ് മോസ്‌കോ ജംഗ്ഷനിൽ ഈ മിനി ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഈ സ്ഥലത്ത് ഏക ആശ്രയമായിരുന്ന ഹൈ മാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതോടെ രാത്രി കാലങ്ങളിൽ ഇതിലേക്കുള്ള യാത്ര ദുഷ്കരമാണ്. അധികൃതർ ഈ കാര്യത്തിൽ വേണ്ട ശ്രദ്ധ ചെലുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published.