Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • ഹൈടെക് ക്യാമറയും, റിക്കാര്‍ഡിംഗ് സിസ്റ്റവുമുള്ള ‘2’ സ്ത്രീകളുടെ നിയന്ത്രണത്തിലാണ് കേരളം; ജനദ്രോഹ നയങ്ങളില്‍ പ്രതിപക്ഷത്തിനും കണ്ണില്ല: പ്രസാദ് കുരുവിള
  • ഫാസിസം സർവ്വ നാശമാണ് എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ ധർണ്ണ നടത്തി
  • വായനയും ലൈബ്രറിയുമെല്ലാം സജീവമാവുകയാണ്: മാണി സി കാപ്പന്‍ എം എല്‍ എ
  • എയ്മിലിൻ റോസ് തോമസ് ഫ്രണ്ട്സ് ഓഫ് ചൈൽഡ് അംബാസിഡർ
  • പോലീസ് ഡ്രൈവർക്കെതിരെ നടപടി വേണം; പ്രമോദ് നാരായണൻ എംഎൽഎ
  • രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന ; കേരളത്തിൽ കൊവിഡ് മരണം 70000 കടന്നു
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Melukavu News»സി.പി.എമ്മിന്റെയും കേരള കോണ്‍ഗസിന്റെയും രാഷ്ടീയ കപടനാടകം ജനം തിരിച്ചറിയണം: ജോഷി ജോഷ്വാ
Melukavu News 2 Mins Read

സി.പി.എമ്മിന്റെയും കേരള കോണ്‍ഗസിന്റെയും രാഷ്ടീയ കപടനാടകം ജനം തിരിച്ചറിയണം: ജോഷി ജോഷ്വാ

adminBy adminJanuary 3, 2022No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

മൂന്നിലവ്: സി.പി.എമ്മിന്റെയും കേരള കോണ്‍ഗസിന്റെയും രാഷ്ടീയ കപടനാടകം ജനം തിരിച്ചറിയണമെന്ന് മൂന്നിലവ് പഞ്ചായത്തു പ്രസിഡണ്ട് ജോഷി ജോഷ്വാ. മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ ലൈഫ് പദ്ധതി തുക ഗ്രാമസേവകന്‍ ജോണ്‍സന്‍ ജോര്‍ജ്ജ് തട്ടിയെടുത്തത് സംബന്ധിച്ച വിഷയം സംസാരിക്കുകയായിരുന്നു പ്രസിഡണ്ട്.

2019 മുതല്‍ ടിയാന്‍ സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തുവാന്‍ തുടങ്ങിയിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കേരള സംസ്ഥാന ഓഡിറ്റ് ഡിപ്പാര്‍ട്ടുമെന്റോ മറ്റു സര്‍ക്കാര്‍ പരിശോധനാ വിഭാഗങ്ങളുടെയോ ഓഡിറ്റ് നടത്തിയിരുന്നില്ലാത്തതിന്റെ മറവിലാണ് ഉദ്യാഗസ്ഥര്‍ കളവു നടത്തിയ സമയാസമയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധന നടത്തിയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള പ്രവൃത്തി നടത്തുമായിരുന്നില്ല.

ഇപ്പോള്‍ ചില ജീവനക്കാരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ മെമ്പര്‍മാരും ചില ജീവനക്കാരും സമയോചിതമായി ആവര്‍ത്തിച്ചതിന്റെ ഫലമായാണ് കുറ്റകൃത്യം കണ്ടെത്തിയത്.

ഓഡിറ്റുചെയ്ത് പ്രാഥമിക റിപ്പോര്‍ട്ടുക കിട്ടി ഉടനെ ടി ഗ്രാമസേവകന്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്നണെന്നു ബോധ്യപ്പെടുകയും 1994-ലെ KPR സെക്ഷന്‍ 180, 1997-ലെ KPR ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണം ചട്ടം 8 (1) എന്നിവ പ്രകാരം ടിയാനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയുമാണുണ്ടായത്.

ഇപ്രകാരം ചെയ്യുന്ന സസ്‌പെന്‍ഷന്‍ നടപടി അടുത്ത പഞ്ചായത്തു കമ്മറ്റിയില്‍ വച്ച് സാധൂകരിക്കണമെന്നാണ് ചട്ടം. ആയതിന്റെ അടിസ്ഥാനത്തില്‍ നടന്ന കമ്മിറ്റിയില്‍ കേരള കോണ്‍സ് ജോസ്) വിഭാഗം അംഗവും CPI യുടെ അംഗവും പ്രസിഡണ്ടിന്റെ പ്രസ്തുത നടപടിയെ എതിര്‍ക്കുകയും : CPI M -ന്റെ ഒരേ ഒരംഗം സസ്‌പെന്‍ഷന്‍ നടപടിയെ സ്വാഗതം ചെയ്യുകയും അനന്തര നടപടികള്‍ക്ക് UDF അംഗങ്ങളോടൊപ്പം അനുകൂലിക്കുകയുമാണുണ്ടായത് എന്ന് പ്രത്യേകം പ്രസ്താവ്യമാണ്.

എന്നാല്‍ ടി CPM മെമ്പറാണ് പ്രസിഡണ്ടും UDF ഭരണ സമിതിയും കുറ്റക്കാരാണെന്നാരോപിച്ച് പ്രക്ഷോഭവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതു ടിയാന്റെയും LDF ന്റെയും രാഷ്ടീയ പാപ്പരത്വമാണ് തെളിയിക്കുന്നത്.

ഏതൊരു പദ്ധതി നടത്തിപ്പിനും ഗുണഭോക്താക്കള്‍ക്ക് നേരിട്ടോ, ഇംപ്ലിമെന്റിംഗ് ഉദ്യോഗസ്ഥര്‍ മുഖേനയോ ഫണ്ട് അനുവദിച്ചു കൊടുത്താല്‍ ആയതിന് പുറകേ നടക്കേണ്ട ഉത്തരവാദിത്തം പ്രസിഡണ്ടിനോ മെമ്പര്‍ മാര്‍ക്കോ ഇല്ല. ഇതിന് സര്‍ക്കാര്‍ നിയമങ്ങളും സംവിധാനങ്ങളും അനുസരിച്ച് ഉദ്യോഗസ്ഥ ചട്ടക്കൂടുകള്‍ ഉണ്ട്. ആയത് യഥാവിധി നടത്തേണ്ട ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ്.

2019 -ല്‍ പഞ്ചായത്തു ഭരണ സമിതിയില്‍ CPIM ന്റെയും കേരള കോണ്‍സ് മാണി ഗ്രൂപ്പിന്റെയും പ്രാതിനിധ്യം ഉണ്ടായിരുന്നതാണ്. ആയതിനാല്‍ CPM-ന്റെ കള്ള പ്രചരണം ജനങ്ങള്‍ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും.

സംസ്ഥാനം ഭരിക്കുന കക്ഷി എന്ന നിലയില്‍ CPMനു ആര്‍ജ്ജവമുണെങ്കില്‍ കുറ്റകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മുന്‍ കൈ എടുക്കുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച സമഗ്ര അന്വേഷണം നടത്തി ബന്ധപ്പെട്ട മുഴുവന്‍ കുറ്റക്കാരേയും കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും റിയമപരമായ പരമാവധി ശിക്ഷ നലകണമെന്നുമാണ് ഡഉഎ ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ ഇടതുപക്ഷ സര്‍വ്വീസ് സംഘടനയില്‍പെട്ട ഗ്രാമസേവകനെ ഘഉഎ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്ന് പ്രസിഡണ്ട് ആരോപിച്ചു. ബന്ധപ്പെട്ട ഗ്രാമവികസന, വകുപ്പ് പഞ്ചായത്ത്, വകുപ്പു പോലീസ് വിജിലന്‍സ് വകുപ്പുകള്‍ക്ക് പരാതി നല്‍കിയിട്ട് നാളിതു വരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്നത് ഇതിന് തെളിവാണെന്നും പ്രസിഡണ്ട് ജോഷി ജോഷ്വാ ആരോപിച്ചു.

കേരള സംസ്ഥാന ഓഡിറ്റു വകുപ്പിന്റെ വിശദമായ ഓഡിറ്റ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleകോട്ടയം ജില്ലയില്‍ 199 പേര്‍ക്കു കോവിഡ്; 201 പേര്‍ക്കു രോഗമുക്തി
Next Article കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമായി പാലാ നഗരസഭ നൽകിയത് ഒരു കോടി രൂപയുടെ സൗജന്യ ഭക്ഷണം

Related Posts

ഇടമറുക് ഗവ ആശുപത്രിയിൽ ഈവനിംഗ് ഒ പിയും, ആർ ജി സി ബി ലാബ് സബ്സെ ൻ്റെറും നാളെ മുതൽ

May 15, 2022

കാർഷിക സംസ്കാരം വളർത്തണം: മാണി സി കാപ്പൻ

May 14, 2022

ഇലവീഴാപൂഞ്ചിറ റോഡ് ടൂറിസം വികസനത്തിൻ്റെ നാഴികക്കല്ല്: മാണി സി കാപ്പൻ

April 30, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.