Pala News

പ്രതികാര രാഷ്ട്രീയ ശൈലി നാടിന് ആപത്ത്: മോൻസ് ജോസഫ് എംഎൽഎ

പാലാ: വികസനത്തിന് എതിര് നിൽക്കുന്ന സങ്കുചിത രാഷ്ട്രീയ പ്രവർത്തന ശൈലി നാടിന് ശാപമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. കിഴതടിയൂർ വാർഡിൽ അംഗൻവാടിക്ക് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ജോസ് എടേട്ട് നടത്തിയ ഏകദിന ഉപവാസ സമരം മാണി സി. കാപ്പന്റെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ പുരോഗതിക്കായി രാഷ്ട്രീയത്തിനതീതമായി എല്ലാ നേതാക്കളും ആന്മാർത്ഥമായി അദ്ധ്വാനിക്കണമെന്നും മാണി.സി. കാപ്പന്റെ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു.

നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എം.എൽ.എ , മുൻ കേന്ദ്ര മന്ത്രി പി.സി തോമസ്, കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം എക്സ് എം.പി, യു. ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, പി.സി ജോർജ് എക്സ് എം.എൽ.എ, ജോർജ് പുളിങ്കാട്, വി. സി പ്രിൻസ്, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലി , സെബി പറമുണ്ട, കുര്യാക്കോസ് പടവൻ, ഷോജി ഗോപി, ജോസ്മോൻ മുണ്ടക്കൽ, തോമസ് ആർ.വി തോമസ്, മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോഷി വട്ടക്കുന്നേൽ, ബിജോയി തെക്കേൽ , മാർട്ടിൻ കോലടി , വക്കച്ചൻ മേനാമ്പറമ്പിൽ , സന്തോഷ് മണർകാട്ട്, ഷിബു പൂവേലി, ജിമ്മി ജോസഫ് , അഡ്വ ആർ മനോജ്, മായാ രാഹുൽ , സിജി ടോണി, ലിജി ബിജു, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, ലൂസി ജോസ് , ബാബു മുകാല, ജോസ് വേരനാനി, മൈക്കിൾ കാവുകാട്ട്, പി.കെ മധു , തങ്കച്ചൻ മണ്ണൂശ്ശേരി, അർജുൻ സാബു, സജി ഓലിക്കര, മനോജ് വള്ളിച്ചിറ, ബിജു വരിക്കാനി, ടോം ജോസഫ് , കുര്യൻ കണ്ണംകുളം, എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പൻ നാരങ്ങാനീര് നൽകി ഉപവാസം സമരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published.