General News

ദേശീയമായ ഒത്തൊരുമയ്ക്ക് ഭാരതം മാതൃക : മോൻസ് ജോസഫ് എം എൽ എ

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ റാലിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു.

രാവിലെ 9 മണിക്ക് പ്രസിഡന്റ് മിനി മത്തായി ദേശീയ പതാക ഉയർത്തി. തുടർന്ന് പള്ളിക്കവലയിൽ നിന്നും ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷ റാലിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം.ൽ.എ നിർവഹിച്ചു.

ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളും ജനാധിപത്യ വ്യവസ്ഥയിൽ നിന്ന് മാറിയെങ്കിലും നമുക്ക് അത് നിലനിർത്താൻ കഴിഞ്ഞത് നമ്മുടെ നാടിന്റെ കെട്ടുറപ്പും ദേശീയമായ ഒത്തൊരുമയും മൂലമാണെന്ന് എം.എൽ.എ പറഞ്ഞു.

റോളർ സ്‌കേറ്റിങ്, ശിങ്കാരിമേളം, സ്വാതന്ത്ര്യ സമര സ്മരണകൾ ഉണർത്തുന്ന പ്രച്ഛന്ന വേഷധാരികൾ, എൻ.സി.സി, സ്‌കൗട്ട്, റെഡ് ക്രോസ്സ്, നാഷണൽ സർവീസ് സ്കീം, വിമുക്ത ഭടന്മാർ, കുറവിലങ്ങാട് സെന്റ് മേരീസ് സ്‌കൂളുകളിലെയും, നസ്രത്ത്ഹിൽ ഡീ പോൾ സ്‌കൂളുകളിലെയും ദേവമാതാ, ഭാരത് മാതാ കോളേജുകളിലെയും വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അങ്കണവാടി – ആശാ – ഹരിത കർമ്മ സേനാ – കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക സംഘടനാ ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടനാ അംഗങ്ങൾ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

പഞ്ചായത്ത് മെമ്പർമാരായ വിനു കുര്യൻ, ഡാർലി ജോജി, കമലാസനൻ ഈ.കെ, ജോയിസ് അലക്സ്, ലതികാ സാജു, രാമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.