മോനിപ്പള്ളി എൻ.എസ്.എസ്.ജി.എൽ.പി.സ്ക്കൂളിലെ പഠനോത്സവം മാർച്ച് 30 രാവിലെ 11 മണിക്ക് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രി. ജോണിസ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ. പ്രസിഡന്റ് ഷാജു ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.എം.സി.ചെയർമാൻശ്രി.രാധാകൃഷ്ണൻ സർ ആശംസകൾ അറിയിച്ചു. കുട്ടികൾ ഈ വർഷത്തെ മികവുകളുടെ പ്രദർശനവും, അവതരണവും നടത്തി. ഈ പഠനോത്സവത്തിൽ എല്ലാ മാതാപിതാക്കളും പങ്കെടുക്കുകയും കുട്ടികൾക്ക് കലാവിരുന്നൊരുക്കുകയും ചെയ്തു.
