Uzhavoor News

മോനിപള്ളി ലൈബ്രറി പുനരാരംഭിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത് മോനിപള്ളിയിൽ പ്രവർത്തിച്ചിരുന്ന പബ്ലിക് ലൈബ്രറി യും സാംസ്‌കാരിക നിലയവും പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 04 മണി മുതൽ 8 മണി വരെ വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു.

കഴിഞ്ഞ 4 വർഷത്തിലധികമായി പ്രവർത്തനരഹിതമായിരുന്ന സാംസ്‌കാരിക നിലയം മെച്ചപ്പെട്ട സൗകര്യങ്ങളും, വിനോധോപാദികളും,പുത്തൻ പുസ്തകങ്ങൾ ഉൾപ്പെടെ പൊതുജനങൾക്ക് സാംസ്‌കാരിക ചർച്ചകൾ നടത്തുന്നതിനും, പുസ്തകങ്ങൾ വായിക്കുന്നതിനും പ്രയോജനപ്പെടുത്താവുന്ന തരത്തിൽ ആണ് ക്രമീകരണം.

പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ എലിയാമ്മ കുരുവിള, സ്ഥിരസമിതി അധ്യക്ഷനും വാർഡ് മെമ്പറുമായ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം,അഞ്ചു പി ബെന്നി,മെമ്പര്മാരായ ജസീന്ത പൈലി, സുരേഷ് വി ടി, ബിനു ജോസ്,ശ്രീനി തങ്കപ്പൻ, സെക്രട്ടറി സുനിൽ എസ്, ലൈബ്രറിയൻ വിജയൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.